എയര്‍ ഇന്ത്യ വിമാനത്തില്‍ വൈദ്യുതിയില്ല; മണിക്കൂറുകള്‍ ബുദ്ധിമുട്ടി യാത്രക്കാര്‍

1q 136

ദുബായ്: ദുബായിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം വൈകി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം പുറപ്പെടാന്‍ വൈകിയത്. വിമാനത്തിലെ വൈദ്യുതി ബന്ധവും തകരാറിലായതോടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ വൈകിട്ട് 5 മണിക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ 2205 വിമാനമാണ് വൈകിയത്. 90 മിനിറ്റ് വൈദ്യുതിയില്ലാതെ വിമാനത്തില്‍ യാത്രക്കാര്‍ക്ക് ഇരിക്കേണ്ടി വന്നു.

ഇതോടെ യാത്രക്കാര്‍ രോഷാകുലരാകുകയും ചിലര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വെള്ളവും ലഘുഭക്ഷണങ്ങളും നല്‍കി ക്യാബിന്‍ ക്രൂ, യാത്രക്കാരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറിന് പിന്നാലെ വൈദ്യുതിബന്ധം വീണ്ടും നഷ്ടമായത് മൂലം വിമാനം പുറപ്പെടാന്‍ പിന്നെയും വൈകി.

തകരാര്‍ പരിഹരിച്ച് വിമാനം പുറപ്പെടാന്‍ ഇനിയും സമയം ആവശ്യമാണെന്ന് പൈലറ്റ് അറിയിച്ചതോടെ യാത്രക്കാര്‍ ബഹളം വെച്ചു. രണ്ട് മണിക്കൂറോളമാണ് യാത്രക്കാര്‍ വിമാനത്തിലിരുന്നത്. തുടര്‍ന്ന് എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് പുറത്തിറക്കി. പിന്നീട് സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷം വീണ്ടും ഹാന്‍ഡ് ബാഗേജ് പരിശോധന നടത്തി യാത്രക്കാരെ തിരികെ വിമാനത്തില്‍ കയറ്റുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading