തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലില്‍ കാര്‍ഗോ കണ്ടെയ്‌നര്‍ കപ്പല്‍ മറിഞ്ഞു. അപകടരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോയാണ് കടലില്‍ വീണത്. വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക് പോയ ലൈബീരിയന്‍ കപ്പലാണ് അപകടത്തില്‍പെട്ടതെന്ന് നാവികസേനാ വക്താവ് അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ഒന്‍പത് ജീവനക്കാര്‍ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ രക്ഷിപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
കപ്പലില്‍ 24 ഓളെ ജീവനക്കാര്‍ ഉണ്ടെന്നാണ് വിവരം. മൂന്ന് പേരെ കൂടി ഇനി രക്ഷപ്പെടുത്താനുണ്ട് എന്നാണ് വിവരം. വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലെത്തി പിന്നീട് തൂത്തുകുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പല്‍. ഇന്ന് രാത്രി 10നാണ് കപ്പല്‍ കൊച്ചിയില്‍ എത്തേണ്ടിയിരുന്നത്. നിലവില്‍ കേരളാ തീരത്തിനടുത്ത് കടലില്‍ ചരിഞ്ഞുകിടക്കുന്ന നിലയിലാണ് കപ്പല്‍.
നാവികസേനയുടെ ഡോര്‍ണിയര്‍ ഹെലികോപ്റ്ററും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അതേസമയം കണ്ടെയ്നറുകളില്‍ എന്താണ് എന്നതില്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തത നല്‍കിയിട്ടില്ല. മറൈന്‍ ഗ്യാസോയില്‍, വെരി ലോ സള്‍ഫര്‍ ഫ്യുവല്‍ എന്നിവയാണ് കണ്ടെയ്നറുകളില്‍ ഉള്ളതെന്നാണ് വിവരം. കണ്ടെയ്നറുകള്‍ കേരളാ തീരത്ത് അടിഞ്ഞാല്‍ ആരും തൊടരുതെന്നും വിവരം ഉടന്‍ 112 ല്‍ അല്ലെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കേരളത്തില്‍ വടക്കന്‍ തീരത്ത് ഇവ അടിയാനാണ് കൂടുതല്‍ സാധ്യത. കപ്പല്‍ അപകടത്തെ തുടര്‍ന്ന് കടലില്‍ എണ്ണപ്പാട ഉണ്ടാകുന്നുണ്ട്. ഇന്നലെ വൈകീട്ട് വിഴിഞ്ഞത് നിന്ന് കൊച്ചിയിലേക്ക് പോയ ഫീഡര്‍ കപ്പലാണിതെന്നാണ് വിവരം. ആറ് മുതല്‍ എട്ട് വരെ കണ്ടെയ്നറുകള്‍ വരെയാണ് കടലില്‍ ഒഴുകി നടക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
