ദേഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹെറോയിന്‍, ഹാഷിഷ് എന്നിവയുള്‍പ്പെടെയുള്ള മയക്കുമരുന്ന് വസ്തുക്കളുമായി യാത്രക്കാരന്‍ പിടിയിലായി. ഖത്തറിലേക്ക് എത്തിയ യാത്രക്കാരുടെ ലഗേജില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
നൂതന സ്‌കാനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ചും അല്ലാതെയും നടത്തിയ സമഗ്രമായ പരിശോധനയില്‍, വാഹന സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് നിരോധിത വസ്തുക്കള്‍ കണ്ടെത്തിയത്. ഒരു കിലോഗ്രാം ഹെറോയിനും 6 കിലോഗ്രാം ഹാഷിഷുമാണ് പിടികൂടിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
