കൊച്ചി:കുവൈത്തില്‍ നിന്ന് ബാങ്ക് വായ്പയെടുത്ത് മലയാളികള്‍ മുങ്ങിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഗള്‍ഫ് ബാങ്കില്‍ നിന്ന് വന്‍ തുക ലോണെടുക്കുകയും തുക തിരിച്ചടയ്ക്കാതെ രാജ്യം വിട്ടവരില്‍ നിന്നു പണം തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ചിനു കൈമാറിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
കളമശേരി, കുമരകം, ഞാറയ്ക്കല്‍, മൂവാറ്റുപുഴ, കോടനാട്, പുത്തന്‍കുരിശ്, കാലടി, വരാപ്പുഴ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് ഗള്‍ഫ് ബാങ്ക് നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ നിര്‍ദേശത്തിന്റെ ആവശ്യമില്ലെന്ന് വിലയിരുത്തി ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍ ഹര്‍ജി തീര്‍പ്പാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
