ദുബായ്: ദുബായിലെ അല്‍ ബര്‍ഷയില്‍ റെസ്റ്റോറന്റില്‍ തീപിടിത്തം. ഇന്ന്, വ്യാഴാഴ്ച ഉച്ചയ്ക്കാണ് തീപിടിത്തം ഉണ്ടായത്. അല്‍ ബര്‍ഷ 1ലെ ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റിലാണ് തീപടര്‍ന്നത്. ഉടന്‍ സിവില്‍ ഡിഫന്‍സ് സംഘം എത്തി നിയന്ത്രണവിധേയമാക്കി.
അതേസമയം അടുത്തിടെ മറ്റൊരു തീപിടുത്ത സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയാണ് ഇന്ന് തീപിടിച്ചത്. മെയ് 13 ന്, മാള്‍ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള ബര്‍ഷ 1 ലെ ഹാലിം സ്ട്രീറ്റിലെ അല്‍ സറൂണി കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 13 നില കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒരു റെസ്റ്റോറന്റില്‍ നിന്നായിരുന്നു തീപിടുത്തം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
