തിരുവാങ്കുളത്ത് 3 വയസുകാരിയെ കാണാതായി; തിരച്ചിൽ ഊർജിതം, കുട്ടിയെ ഉപേക്ഷതെന്ന് അമ്മ

InShot 20250519 211601415

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് 3 വയസുകാരിയെ കാണാതായി. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയുടെ ഒപ്പം യാത്ര ചെയ്ത മറ്റക്കുഴി സ്വദേശിയായ കുട്ടിയെയാണ് കാണാതായത്. വൈകിട്ട് കുട്ടിയെ അമ്മ അംഗൻവാടിയിൽ നിന്ന് ഒപ്പം കൂട്ടിയിരുന്നു. യാത്രക്കിടെ ബസ്സിൽ നിന്നാണ് കുട്ടിയെ കാണാതായെന്നാണ് വിവരം. കുട്ടിക്കായി പൊലീസ് അന്വേഷണം തുടരുന്നു.

മൂഴികുളം പാലത്തിൽ പരിശോധന നടത്തിവരികയാണ്. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടക്കുന്നത്. പൊലീസും ഫയർഫോഴ്സും ഉൾപ്പെടെയാണ് തെരച്ചിൽ നടത്തുകയാണ്. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയ്‌ക്കൊപ്പം ബസിൽ സഞ്ചരിക്കവെയാണ് കല്യാണിയെന്ന പെൺകുട്ടിയെ കാണാതായത്. നീല ജീൻസും പിങ്ക് ഉടുപ്പുമാണ് കാണാതാകുമ്പോൾ കല്യാണി ധരിച്ചിരുന്നത്.

അതേസമയം കുട്ടിയുടെ അമ്മ പരസ്പര വിരുദ്ധമായി സംസാരിക്കുകയാണ് എന്നാണ് വിവരം. അമ്മയ്ക്ക് മാനസികമായി പ്രശ്നമുണ്ടായിരുന്നതായി കുടുംബക്കാർ പറയുന്നു. അമ്മ കുട്ടിയെ അപകടത്തിലാക്കാനുള്ള സാധ്യതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. ഇക്കാര്യം തന്നെയാണ് കുട്ടിയുടെ അച്ഛനും പൊലീസിനോട് പറയുന്നത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. 

കുട്ടിയുമായി ഒരു യുവതി പോകുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അത് കുട്ടി തന്നെയാണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കുടുംബപരമായി പ്രശ്നങ്ങൾ നിലവിലുള്ളതിനാൽ കുട്ടിയെ അച്ഛൻ്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading