മക്ക: വിവിധ സന്ദര്‍ശന വിസകളില്‍ സൗദിയിലുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അര്‍ഹതയില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സന്ദര്‍ശന വിസയിലെത്തിയവര്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിച്ചാല്‍ 20,000 റിയാല്‍ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് വിസക്കാര്‍ക്ക് മാത്രമേ തീര്‍ത്ഥാടനത്തിന് അനുമതിയുള്ളൂ. അല്ലാത്തവര്‍ ദുല്‍ഖിദ ഒന്ന് മുതല്‍ ദുല്‍ഹജ്ജ് 14 വരെയുള്‌ല ദിവസങ്ങളില്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്താല്‍ നടപടികള്‍ ഉണ്ടാകും. പിഴയ്ക്ക് പുറമേ നാടുകടത്തലും പത്ത് വര്‍ഷത്തേക്ക് പ്രവേശന വിലക്കും നേരിടേണ്ടിവരും.
തീര്‍ഥാടകരുടെ സുരക്ഷയും സംരക്ഷണവും നിലനിര്‍ത്തുന്നതിനും അതുവഴി അവര്‍ക്ക് അവരുടെ കര്‍മങ്ങള്‍ അനായാസമായും മനസ്സമാധാനത്തോടെയും നിര്‍വഹിക്കാന്‍ കഴിയുന്നതിനും ലക്ഷ്യമിട്ടുള്ള ഹജ്ജ് ചട്ടങ്ങളും നിര്‍ദേശങ്ങളും എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
