നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരിയില്‍ നിന്ന് 44.40 ലക്ഷം രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് പിടികൂടി. വ്യാഴാഴ്ച രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ മൂവാറ്റുപുഴ സ്വദേശിനി ഗീതയാണ് പിടിയിലായത്. സൗദി റിയാലാണ് പിടികൂടിയത്.
ചെക്ക്-ഇന്‍ ബാഗേജിനുള്ളില്‍ അലൂമിനിയം ഫോയില്‍ പാളികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ‘500’ റിയാലിന്റെ കറന്‍സികളാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഇന്‍ഡയറക്ട് ടാക്സ് ആന്‍ഡ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ ചീഫ് കമ്മീഷണര്‍ എസ്.കെ. റഹ്‌മാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
