ദോഹ: ഖത്തറില്‍ 2022 – 2023 മെഴ്സിഡസ് എസ്-ക്ലാസ്, മെയ്ബാക്ക് കാര്‍ മോഡലുകളും 2024 മോഡല്‍ ജിഎംസി കാന്യോണ്‍ വാഹനമോഡലുകളും തിരിച്ചുവിളിക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടു.
രാജ്യത്തെ മെഴ്സിഡസ് ഡീലര്‍ഷിപ്പായ നാസര്‍ ബിന്‍ ഖാലിദ് ആന്‍ഡ് സണ്‍സ് ഓട്ടോമൊബൈല്‍സുമായി സഹകരിച്ചാണ് വാണിജ്യ വ്യവസായ മന്ത്രാലയം 2022-2023 വര്‍ഷത്തെ മേഴ്സിഡസ് എസ്-ക്ലാസ്, മെയ്ബാക്ക് കാറുകള്‍ തിരിച്ചുവിളിക്കുന്നത്. ഇലക്ട്രോണിക് ഇഗ്‌നിഷന്‍ ലോക്ക് കണ്‍ട്രോള്‍ യൂണിറ്റിന്റെ സോഫ്റ്റ്വെയര്‍ നിലവിലെ സീരീസ് പ്രൊഡക്ഷന്‍ കോണ്‍ഫിഗറേഷനുമായി പൊരുത്തപ്പെടാത്തതിനാലാണ് നടപടി. ഡ്രൈവര്‍ ഡിസ്പ്ലേയില്‍ തെറ്റായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചുവന്ന ബാറ്ററി മുന്നറിയിപ്പ് സിഗ്‌നല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍.
രാജ്യത്തെ ജിഎംസി ഡീലര്‍ഷിപ്പായ മന്നായ് ട്രേഡിംഗ് കമ്പനി ഡബ്ല്യുഎല്‍എല്ലുമായി സഹകരിച്ചാണ് 2024 ജിഎംസി കാന്യണ്‍ മോഡലുകള്‍ മന്ത്രാലയം തിരികെ വിളിക്കുന്നത്. ഹെഡ്ലൈറ്റുകളിലെ പ്രശ്നം കാരണമാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
