കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവതി വീട്ടുതടങ്കലില്‍. താന്‍ വീട്ടുതടങ്കലിലാണെന്നും രക്ഷക്കണമെന്നും ആവശ്യപ്പെട്ട്, കുവൈത്തില്‍ ജോലിക്കു പോയ മലയാളി യുവതി പട്ടാമ്പി വല്ലപ്പുഴ സ്വദേശിനി ഫസീല (30)യുടെ വിഡിയോ സന്ദേശം. ജോലിയും വേതനവും നല്‍കാതെ കുവൈത്തില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതായി യുവതി വീഡിയോയില്‍ പറയുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരം സ്വദേശിനി ജിജി, കാസര്‍കോട് സ്വദേശി ഖാലിദ്, ഇടുക്കി കട്ടപ്പന സ്വദേശി ബിന്‍സി എന്നിവര്‍ ചേര്‍ന്ന് തന്നെ കുവൈത്തില്‍ എത്തിച്ചതെന്നു ഫസീല പറയുന്നു. നാട്ടില്‍ ഹോം നഴ്‌സിങ് സ്ഥാപനത്തില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെയാണ് തിരുവനന്തപുരം സ്വദേശിനി ജിജിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് കുവൈത്തില്‍ ജോലി ശരിയാക്കാമെന്നു വാഗ്ദാനം നല്‍കി പണം കൈപ്പറ്റുകയും ഖാലിദിനെയും ബിന്‍സിയെയും പരിചപ്പെടുത്തിയെന്നും പീന്നീട് കുവൈത്തിലേക്ക് എത്തിക്കുകയായിരുന്നെന്നും യുവതി പറയുന്നു.
കുവൈത്തില്‍ എത്തിയതോടെ വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചത്. ആദ്യം ഖാലിദിന്റെ വീട്ടിലും തുടര്‍ന്ന് ചില കുവൈത്ത് സ്വദേശികളുടെ വീട്ടിലും എത്തിച്ചു. ഭക്ഷണവും വിശ്രമവും നല്‍കാതെ ജോലിയെടുപ്പിക്കുകയും ചെയ്തു. രോഗം ബാധിച്ചപ്പോള്‍ ചികിത്സപോലും നല്‍കിയില്ല. ഇഷ്ടമില്ലാത്ത ജോലി ചെയ്യാന്‍ വിസമ്മതിച്ചതോടെ വീട്ടുതടങ്കലിലാക്കിയെന്നും ഫസീല പറയുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
