ദോഹ: ഖത്തറില്‍ സര്‍ക്കാര്‍യ/ പൊതുമേഖലാ സ്‌കൂളുകളിലും പ്രവാസികള്‍ക്ക് നിയമനം നല്‍കുന്നു. രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായി പൊതുവിദ്യാലയങ്ങളില്‍ അനുവദിച്ചിട്ടുള്ള തൊഴില്‍ ഒഴിവുകള്‍ ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. പൊതുവിദ്യാലയങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ്, അക്കാദമിക് തസ്തികകളിലെ ഒഴിവുകളാണ് മന്ത്രാലയം (MoEHE) സോഷ്യല്‍ പ്ലാറ്റ്ഫോമുകള്‍ വഴി പ്രഖ്യാപിച്ചത്.
ജോലി ഒഴിവുകളിലേക്ക് ഖത്തരി പൗരന്മാര്‍ക്ക് ‘കവാദര്‍’ എന്ന നിയുക്ത പ്ലാറ്റ്ഫോം വഴി അപേക്ഷിക്കാം. രാജ്യത്തെ താമസക്കാരായ പ്രവാസികള്‍ക്ക് മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് നിയുക്ത പ്ലാറ്റ്ഫോമാണ് ‘തൗതീഫ്’ പ്ലാറ്റ്ഫോം വഴിയും അപേക്ഷിക്കാവുന്നതാണ്.
ജോലി ഒഴിവുകള്‍ അറിയുന്നതിന് ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://tawtheef.edu.gov.qa/#
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
