ദോഹ: ഖത്തറിലെ ബാനി ഹാജര്‍ ഇന്റര്‍ചേഞ്ചില്‍ പൂര്‍ണ്ണമായ റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ പ്രഖ്യാപിച്ചു. അല്‍ ഷഹാമ സ്ട്രീറ്റില്‍ നിന്ന് ദുഖാന്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കായുള്ള റോഡാണ് അടയ്ക്കുന്നത്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് അറ്റകുറ്റപ്പണികള്‍ക്കായി രണ്ട് ദിവസത്തേക്കാണ് റോഡ് അടച്ചിടുന്നത്.
ദുഖാനിലേക്കുള്ള വലത് തിരിവ് ഏപ്രില്‍ 17 വ്യാഴാഴ്ച അര്‍ദ്ധരാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയും, ഏപ്രില്‍ 18 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ രാവിലെ 10 മണി വരെയും അടച്ചിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
