കുവൈത്ത് സിറ്റി: കുവൈത്തില്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികളില്‍ തട്ടിപ്പുനടത്തിയ പ്രവാസികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തും. കോ ഓപ്പറേറ്റീവ് സൊസൈറ്റികളില്‍ സാമ്പത്തികപരമായതോ ഭരണപരമായതോ ആയ നിയമലംഘനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള പ്രവാസികള്‍ക്കാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നത്. പ്രവാസികള്‍ രാജ്യം വിടുന്നത് തടയുന്നതിന് യാത്രാ നിരോധനം പുറപ്പെടുവിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി ഏകോപനം നടന്നുവരികയാണെന്ന് സാമൂഹിക കാര്യ, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംഥാല്‍ അല്‍ ഹുവൈല അറിയിച്ചു.
നിയമലംഘകര്‍ പൂര്‍ണ്ണമായ നിയമനടപടികള്‍ക്ക് വിധേയരാകുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് നടപടി. സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ നിരന്തരമായ മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും, പ്രത്യേകിച്ച് നിയമങ്ങളും ചട്ടങ്ങളും അവര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുറ്റവാളിയുടെ ദേശീയത പരിഗണിക്കാതെ എല്ലാ നിയമലംഘനങ്ങളെയും കര്‍ശനമായി നേരിടും. ഓഹരി ഉടമകളുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഗുണനിലവാരമുള്ള സേവനങ്ങള്‍ തുടര്‍ച്ചയായി നല്‍കുന്നത് ഉറപ്പാക്കുന്നതിനും സഹകരണ മേഖലയില്‍ സുതാര്യതയും സത്യസന്ധതയും പ്രോത്സാഹിപ്പിക്കുകയാണ് നടപടികളുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
