ദോഹ: ഖത്തറില്‍ ഈദ് അല്‍ ഫിത്തറിനോടനുബന്ധിച്ച് ആരംഭിച്ച 10 ഈദിയ എടിഎമ്മുകള്‍ നിര്‍ത്തിവെച്ചതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) അറിയിച്ചു. ഖത്തറിലുടനീളമുള്ള 10 വ്യത്യസ്ത സ്ഥലങ്ങളിലായി
മാര്‍ച്ച് രണ്ടാം വാരത്തില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ മെഷീനുകളില്‍ നിന്നുമുള്ള മൊത്തം പിന്‍വലിക്കലുകളുടെ മൂല്യം 182 മില്യണ്‍ ഖത്തര്‍ റിയാല്‍ കവിഞ്ഞതായും ക്യുസിബി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
അവധി ദിവസങ്ങളില്‍ എടിഎമ്മുകളില്‍ റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയതായും ബാങ്ക് അറിയിച്ചു. ഈദിയ എടിഎമ്മുകളിലൂടെ ഉപയോക്താക്കള്‍ക്ക് 5, 10, 50, 100 എന്നീ മൂല്യങ്ങളുള്ള കറന്‍സികള്‍ പിന്‍വലിക്കാന്‍ കഴിയുമായിരുന്നു. കുട്ടികള്‍ക്ക് പണമോ സമ്മാനങ്ങളോ നല്‍കുന്ന പരമ്പരാഗത ഈദി സമ്പ്രദായത്തിലൂടെ ഖത്തറി സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
