ദോഹ: ഖത്തറില്‍ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ലുസൈലില്‍ വിസിറ്റ് ഖത്തര്‍ ഒരുക്കുന്ന സ്‌കൈ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. ലുസൈലിലെ അല്‍ സദ്ദ് പ്ലാസയില്‍ വൈകീട്ട് നാല് മുതല്‍ രാത്രി 10 വരെ ആകാശ ദൃശ്യ വിരുന്ന് നീണ്ടുനില്‍ക്കും.
എയറോബാറ്റിക്‌സ്, സ്‌കൈ ഡൈവിംഗ്, സ്‌കൈറൈറ്റിംഗ് പ്രകടനങ്ങള്‍, ഹൈ-സ്പീഡ് ജെറ്റ് ഡിസ്‌പ്ലേകള്‍ എന്നിവയുള്‍പ്പെടെ അതിശയ കാഴ്ച്ചകള്‍ ഒരുക്കും. ലൈറ്റ് എഫക്ടിന്റെയും മ്യൂസികിന്റെയും അകമ്പടിയോടെയുള്ള വെടിക്കെട്ടും 3000ത്തിലേറെ ഡ്രോണുകള്‍, പൈറോ ടെക്‌നിക്കോടുകൂടിയ എയര്‍ ക്രാഫ്റ്റുകള്‍ തുടങ്ങിയവയുടെ പ്രകടനങ്ങളും കാണാം.
ആകാശ പ്രകടനങ്ങള്‍ക്കിടയില്‍, നൃത്തങ്ങള്‍, മിനി പരേഡ്, റോവിംഗ് ഇന്‍സ്റ്റാളേഷനുകള്‍, ക്ലാസിക് വിമാനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനം എന്നിവ ഉണ്ടായിരുന്നു. പോസിഡോണ്‍ വാട്ടര്‍ സ്‌ക്രീനും ഫസ്റ്റ് ലേസര്‍ ഷോയും രാത്രികാലത്ത് നടക്കും. ഫീനിക്‌സ് പാരാമോട്ടേഴ്സ്, ബുഷ്‌കാറ്റ് ഡെമോ ടീം, സ്‌കാന്‍ഡിനേവിയന്‍ എയര്‍ഷോ, GROBS ഗ്രാന്‍ഡ് ഫിനാലെ ഇന്‍ട്രോ സ്‌കാന്‍ഡിനേവിയന്‍ എയര്‍ബോണ്‍ പൈറോടെക്‌നിക്സ് എന്നിവയും നടക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
