ദോഹ: 2035 ലെ റഗ്ബി ലോകകപ്പിന് ഖത്തര്‍ ബിഗ് ചെയ്യും. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഖത്തറും ബിഡില്‍ പങ്കെടുത്തേക്കുമെന്ന് ഏഷ്യ റഗ്ബി പ്രസിഡന്റ് സൂചന നല്‍കി. മറ്റ് രാജ്യങ്ങള്‍ക്കൊപ്പം സംയുക്തമായിട്ടായിരിക്കും ഖത്തര്‍ ബിഡ് ചെയ്യുക. 2035ലെ ലോകകപ്പ് അല്ലെങ്കില്‍ 2039 ലെ റഗ്ബി പ്രീമിയര്‍ മത്സരത്തിന് രാജ്യം ആതിഥേയത്വം വഹിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത ദശകത്തില്‍ റഗ്ബിയിലെ പ്രീമിയര്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്കും ബിഡ് സമര്‍പ്പിക്കാന്‍ കഴിയുമെന്നും ഏഷ്യന്‍ ഗവേണിംഗ് ബോഡിയുടെ തലവന്‍ ഖൈസ് അല്‍-ദലായ് ടൈംസിനോട് പറഞ്ഞു. ഒന്നും അസാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ച വ്യക്തമായ പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം 2035 പതിപ്പിനുള്ള ബിഡ് പ്രക്രിയ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
