ദോഹ: ഖത്തറിലെ പ്രാദേശിക കാര്‍ഷിക വിപണി ഇന്ന് മുതല്‍ സാധരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് കാര്‍ഷികകാര്യ വകുപ്പ് പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഇന്ന്, 2025 ഏപ്രില്‍ 3 മുതല്‍ ഈദ് അല്‍ ഫിത്തര്‍ ഇടവേളയ്ക്ക് ശേഷം പച്ചക്കറി വിപണികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും.
അല്‍ മസ്രൂഅ, അല്‍ ഖോര്‍, അല്‍ തഖീറ, അല്‍ ഷീഹാനിയ, അല്‍ ഷമാല്‍, അല്‍ വക്ര എന്നിവിടങ്ങളിലെ പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള യാര്‍ഡുകള്‍ വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കും. പച്ചക്കറികള്‍, പഴങ്ങള്‍, മറ്റ് പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എന്നിവയും ലഭ്യമാണ്.
ഖത്തറി ഫാമുകളില്‍ നിന്ന് നേരിട്ട് വാങ്ങി ദേശീയ ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടാണ് മന്ത്രാലയം ഇത്തരം വിപണികള്‍ സംഘടിപ്പിക്കുന്നത്. ഇടനിലക്കാരില്ലാതെ കര്‍ശകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടോ വാണിജ്യ ഔട്ട്ലെറ്റുകള്‍ വഴിയോ നല്‍കാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
