ദോഹ: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച് സമൂഹത്തില്‍ വ്യാപിച്ചുവരുന്ന ലഹരിയുടെ അതിപ്രസരത്തിനെതിരെ കൂട്ടായ പ്രതിരോധം തീര്‍ക്കാന്‍ പ്രവാസി സമൂഹം ഒരുമിച്ചു പോരാടേണ്ടതുണ്ടെന്ന് കെഎംസിസി അധ്യക്ഷന്‍ ഡോ. അബ്ദുസ്സമദ് അഭിപ്രായപ്പെട്ടു. തനിച്ചു താമസിക്കുന്ന പ്രവാസികളുടെ കുടുംബം ഇതില്‍ അകപ്പെടുന്നത് അവരുടെ ജോലിയെയും മനസ്സമാധാനത്തെയും ബാധിക്കുന്നു. എല്ലായിടങ്ങളിലും ലഹരി ലഭ്യമാവുന്ന കേരളീയ സാഹചര്യം അത്യധികം പ്രതിഷേധാര്‍ഹമാണ്. ഐസിഎഫ് ഖത്തര്‍ അബുഹമൂര്‍ ഐസിസി ഹാളില്‍ ഈദ് ദിനത്തില്‍ സംഘടിപ്പിച്ച ഈദ് മീറ്റ്-2025 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐസിഎഫ് ഖത്തര്‍ നാഷണല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാര്‍ അധ്യക്ഷനായിരുന്നു. ഐസിബിഎഫ് സെക്രട്ടറി ദീപക് ഷെട്ടി , എംപി ഷാഫി ഹാജി , ലോക കേരള സഭാ അംഗം അബ്ദു റൗഫ് കൊണ്ടോട്ടി. ഐസിഎഫ് ഗ്ലോബല്‍ ക്യാബിനറ്റ് അംഗം അബ്ദുല്‍ കരീം ഹാജി മേമുണ്ട, മെഡ്ഫെര്‍ട്ട് ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ സത്യ, ആര്‍എസ്‌സി നാഷണല്‍ ചെയര്‍മാന്‍ ഉനൈസ് അമാനി , അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി വിവിധ സെഷനുകളില്‍ പങ്കെുത്തു. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ഷാഫി സഖാഫി മുണ്ടപ്ര മുഖ്യ പ്രഭാഷണം നടത്തി. പ്രസിദ്ധ മാപ്പിളപ്പാട്ട് കലാകാരന്‍ അഷ്‌കര്‍ തെക്കെകാടും ആര്‍എസ്‌സി സാഹിത്യോത്സവ് പ്രതിഭകളും അവതരിപ്പിച്ച ഇശല്‍ സന്ധ്യയും ശ്രദ്ധേയമായി. ഐസിഎഫ് ഉപാധ്യക്ഷന്‍ അഹമ്മദ് സഖാഫി പേരാമ്പ്ര പ്രാര്‍ത്ഥന നേതൃത്വവും സെക്രട്ടറി ഉമര്‍ കുണ്ടുതോട് സ്വാഗതവും നൗഷാദ് അതിരുമട കൃതജ്ഞതയും രേഖപ്പെടുത്തി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
