മ്യാന്‍മറിലും തായ്ലന്‍ഡിലും ഭൂകമ്പം; വന്‍ നാശനഷ്ടം, 20 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്

1q 87

മ്യാന്‍മര്‍: മ്യാന്‍മറിലും അയല്‍രാജ്യമായ തായ്ലന്‍ഡിലും ശക്തമായ ഭൂകമ്പം. ഇന്ന്, മര്‍ച്ച് 28, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സാഗൈംഗ് നഗരത്തിന്റെ വടക്കുപടിഞ്ഞാറായി 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മിനിറ്റുകള്‍ക്ക് ശേഷം അതേ പ്രദേശത്ത് 6.4 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായി. 20 പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഭൂകമ്പം വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാത്തി. പ്രത്യേകിച്ച് മ്യാന്‍മറില്‍, കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണു, റോഡുകള്‍ തകര്‍ന്നു. പ്രഭവകേന്ദ്രത്തിനടുത്തുള്ള പ്രശസ്തമായ ആവ പാലം തകര്‍ന്നു. തായ്‌ലാന്‍ഡിലും പ്രകമ്പനമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഭൂചലനം നടന്ന സാഹചര്യത്തില്‍ ബാങ്കോക്കിലും ചൈനയിലെ യുനാന്‍ പ്രവിശ്യയിലും മെട്രോ, റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതേ സമയം ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നിര്‍മാണത്തിലിരുന്ന ബഹുനിലകെട്ടിടം, വീടുകള്‍ തുടങ്ങിയവ നിലം പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading