ദോഹ: ഖത്തറില്‍ ഇന്ന് ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടി മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന്, മാര്‍ച്ച് 31, ചൊവ്വാഴ്ച വൈകിട്ട് 6 മണി വരെ തീരദേശ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും, ശക്തമായ കാറ്റും വീശുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ചില പ്രദേശങ്ങളില്‍ നേരിയ മഴയും ഉണ്ടാകും, തിരശ്ചീന ദൃശ്യപരത കുറവായതിനാല്‍ ജാഗ്രത പാലിക്കണമെന്നും വകുപ്പ് അറിയിച്ചു. തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് വരെ 06-16 കിലോമീറ്റര്‍ വേഗതയില്‍ വീശും, ഇടിമിന്നലോടുകൂടി 30 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
