ദോഹ: വിമാന ടിക്കറ്റുകള്‍ക്ക് റീഫണ്ട് ലഭിക്കുന്നതിന് ഖത്തര്‍ എയര്‍വേയ്സ് നിബന്ധനകള്‍ പ്രഖ്യാപിച്ചു. ബുക്ക് ചെയ്ത യാത്രാ ടിക്കറ്റുകളുടെ തീയതി സൗജന്യമായി മാറ്റുന്നസ് സംബന്ധിച്ചും വിമാനക്കമ്പനി അറിയിപ്പ് പുറപ്പെടുവിച്ചു.
2026 ഫെബ്രുവരി 28 നും ജൂണ്‍ 15 നും ഇടയില്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്ത സ്ഥിരീകരിച്ച വിമാനടിക്കറ്റുകള്‍ കൈവശം വച്ചിരിക്കുന്ന യാത്രക്കാര്‍ക്ക് റീഫണ്ട് അല്ലെങ്കില്‍ യാത്രാ തീയതികള്‍ സൗജന്യമായി മാറ്റാന്‍ അര്‍ഹതയുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. നിലവില്‍ 2026 ഒക്ടോബര്‍ 31 വരെ സൗജന്യമായി യാത്രാ തീയതികള്‍ മാറ്റാന്‍ അവസരം ലഭിക്കും.
നിങ്ങളുടെ റദ്ദാക്കിയ ബുക്കിംഗുകള്‍ വീണ്ടെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ബുക്കിംഗും അനുബന്ധ ആഡ്-ഓണുകളും ഇതിനകം റീഫണ്ട് പ്രോസസ്സിംഗിലാണെന്നാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ മറ്റ് കൂടുതല്‍ നടപടികളൊന്നും ആവശ്യമില്ല. റദ്ദാക്കുന്ന വിമാന ടിക്കറ്റുകള്‍ക്ക് പൂര്‍ണ്ണമായ റീഫണ്ടിന് യാത്രക്കാര്‍ക്ക് അര്‍ഹതയുണ്ട്. പ്രധാന ബുക്കിംഗുകളുടെ റീഫണ്ട് ലഭിച്ചതിന് ശേഷം ആഡ്-ഓണുകള്‍ പ്രത്യേകം റീഫണ്ട് ചെയ്യുമെന്നും ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കി.
റീഫണ്ടുകള്‍ യഥാര്‍ത്ഥ പേയ്മെന്റ് രീതിയിലേക്കായിരിക്കും ക്രെഡിറ്റ് ചെയ്യപ്പെടുക, ഇത് പ്രോസസ്സ് ചെയ്യാന്‍ 28 പ്രവൃത്തി ദിവസങ്ങള്‍ വരെ എടുത്തേക്കും. ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റില്‍ ലഭ്യമായ ‘റീഫണ്ട് ട്രാക്ക് ചെയ്യുക’ എന്ന ഓപ്ഷനിലൂടെ റീഫണ്ടിന്റെ വിവരങ്ങള്‍ ട്രാക്ക് ചെയ്യാവുന്നതാണ്. ട്രാവല്‍ ഏജന്റ് വഴിയോ മറ്റ് വെബ്സൈറ്റ് വഴിയോ വാങ്ങിയ ടിക്കറ്റുകള്‍ക്ക്, റീഫണ്ട് പ്രോസസ്സ് ചെയ്യുന്നതിന് നിങ്ങളുടെ പര്‍ച്ചേസ് പോയിന്റുമായി നേരിട്ട് ബന്ധപ്പെടണമെന്നും എയര്‍ലൈന്‍സ് പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
