ദോഹ: ഖത്തര്‍ പിഎച്ച്‌സിസി (പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍) മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെയുള്ള ഈദ് അല്‍-ഫിത്തര്‍ അവധിക്കാലത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ആകെയുള്ള 31 ആരോഗ്യ കേന്ദ്രങ്ങളില്‍ 20 എണ്ണവും ഈദ് അവധിക്കാലത്ത് പ്രാഥമിക പരിചരണ സേവനങ്ങള്‍ നല്‍കുന്നതിനായി പ്രവര്‍ത്തിക്കും. അതേസമയം ഈദ് അല്‍-ഫിത്തറിന്റെ ആദ്യ ദിവസം മുതല്‍ മരുന്നുകളുടെ ഹോം ഡെലിവറി ഉണ്ടായിരിക്കില്ല. ഈദ് നാലാം ദിവസം മുതല്‍ മരുന്ന് വിതരണം പുനരാരംഭിക്കുമെന്നും പിഎച്ച്‌സിസി അറിയിച്ചു.
റമദാന്‍ മാസത്തിലെ അംഗീകൃത പ്രവൃത്തി സമയം അനുസരിച്ച് ഈദ് അവധിക്കാലത്ത് ഡ്യൂട്ടിയിലുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. ഈദ് അവധിക്കാലത്ത് അല്‍-വക്ര, അല്‍-മത്താര്‍, അല്‍-മഷാഫ്, അല്‍-തുമാമ, റൗദത്ത് അല്‍-ഖൈല്‍, ഒമര്‍ ബിന്‍ അല്‍ ഖത്താബ്, അല്‍-സദ്, വെസ്റ്റ് ബേ, ലബൈബ്, ഉം സലാല്‍, ഗറാഫ അല്‍-റയ്യാന്‍, മദീനത്ത് ഖലീഫ, അബൂബക്കര്‍ അല്‍-സിദ്ദിഖ്, അല്‍-റയ്യാന്‍, മിസൈമീര്‍, മുഐതര്‍, അല്‍-ഖോര്‍, അല്‍-റുവൈസ്, അല്‍-ഷീഹാനിയ എന്നീ 20 ആരോഗ്യ കേന്ദ്രങ്ങളില്‍ ഫാമിലി മെഡിസിന്‍, സപ്പോര്‍ട്ടീവ് സേവനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. അല്‍-ജുമൈലിയ ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂറും ഓണ്‍-കോള്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.
ഈ കേന്ദ്രങ്ങള്‍ രാവിലെ 7 മുതല്‍ രാത്രി 11 വരെ തുടര്‍ച്ചയായി ഫാമിലി മെഡിസിനും സപ്പോര്‍ട്ടീവ് സേവനങ്ങളും നല്‍കും, ദന്ത സേവനങ്ങളും രാവിലെ 7 മുതല്‍ രാത്രി 10 വരെ ലഭ്യമാകും.
അതേസമയം ഈദ് അവധിക്കാലത്ത് പിഎച്ച്‌സിസിയുടെ ഒന്‍പത് ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല. അല്‍-വജ്ബ, അല്‍-വാബ്, ഖത്തര്‍ യൂണിവേഴ്സിറ്റി, ഉം- ഗുവൈലിന, സൗത്ത് അല്‍-വക്ര, അല്‍-ദായെന്‍, അല്‍ ഗുവൈരിയ, അബു-നഖ്ല, ഉം- അല്‍-സനീം സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. ല്‍-കരാന, അല്‍-കഅബാന്‍ കേന്ദ്രങ്ങളില്‍ അടിയന്തര കേസുകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കും.
ലബൈബ്, റൗദത്ത് അല്‍ ഖൈല്‍, അല്‍-മഷാഫ് സെന്ററുകളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയും രണ്ട് ഷിഫ്റ്റുകളിലായി സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ (ഒഫ്താല്‍മോളജി, ഡെര്‍മറ്റോളജി, ഇഎന്‍ടി ക്ലിനിക്കുകള്‍) മുന്‍കൂട്ടി നിശ്ചയിച്ച അപ്പോയിന്റ്‌മെന്റുകള്‍ പ്രകാരം ലഭ്യമാകും. മാര്‍ച്ച് 31 നും ഏപ്രില്‍ 7 നും വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെ അല്‍-മഷാഫ് ഹെല്‍ത്ത് സെന്ററില്‍ പ്രീമാരിറ്റല്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കും. ഏപ്രില്‍ 1 ന് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ അല്‍-റയ്യാന്‍ ഹെല്‍ത്ത് സെന്ററിലും ഏപ്രില്‍ 3 ന് രാവിലെ മാത്രം ലബൈബ് ഹെല്‍ത്ത് സെന്ററിലും സേവനം ലഭിക്കും.
അല്‍-ഷിഹാനിയ, അബൂബക്കര്‍ അല്‍-സിദ്ദിഖ്, മുഐതര്‍, അല്‍-റുവൈസ്, അല്‍-കഅബാന്‍, ഉംസലാല്‍, ഗരാഫ അല്‍-റയ്യാന്‍, റൗദത്ത് അല്‍-ഖൈല്‍, അല്‍-മഷാഫ്, അല്‍-സദ്ദ്, ലബൈബ്, അല്‍-കരാന തുടങ്ങിയ 12 ഹെല്‍ത്ത് സെന്ററുകള്‍ അടിയന്തര പരിചരണ സേവനങ്ങള്‍ നല്‍കുന്നതിനായി ആഴ്ചയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.
അല്‍-റുവൈസ്, ഉം സലാല്‍, ലീബൈബ്, മുഐതര്‍, അല്‍-മഷാഫ്, അല്‍-സദ്ദ് സെന്ററുകള്‍ കുട്ടികളുടെ അടിയന്തര കേസുകള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. അതേസമയം, കോള്‍ സെന്റര്‍ (16000) ആഴ്ചയില്‍ 24/7 പ്രവര്‍ത്തിക്കും
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
