ദോഹ: രാജ്യത്തുടനീളമുള്ള സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ഈദ് അൽ ഫിത്തർ(ചെറിയ പെരുന്നാൾ)അവധി അമീരി ദിവാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് 2025 മാർച്ച് 30 ഞായറാഴ്ച ആരംഭിച്ച് 2025 ഏപ്രിൽ 7 തിങ്കളാഴ്ച വരെ അവധിയായിരിക്കും. ഏപ്രിൽ 8 ചൊവ്വാഴ്ച മുതൽ ഔദ്യോഗിക ജോലികൾ പുനരാരംഭിക്കും. അതേസമയം സ്വാകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി (ക്യുഎഫ്എംഎ) നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള അവധി ക്യുസിബി ഗവർണർ പ്രഖ്യാപിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
