ദുബായ്: സന്ദര്‍ശക, ടൂറിസ്റ്റ് വീസയുടെ ഒപ്പമുള്ള ഇന്‍ഷുറന്‍സില്‍ എല്ലാ രോഗങ്ങള്‍ക്കും പരിരക്ഷ ലഭിക്കില്ലെന്ന് എമിറേറ്റ്‌സ് ഇന്‍ഷുറന്‍സ് അസോസിയേഷന്‍ അറിയിച്ചു. ജീവന്‍ അപകടത്തിലാകുന്ന അത്യാഹിതങ്ങള്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കൂ. പനി, ജലദോഷം, ചുമ പോലുള്ള രോഗങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല. ഗുരുതരമല്ലാത്ത രോഗങ്ങളുമായി ആശുപത്രികളില്‍ പോകുന്നവര്‍ പണം നല്‍കണം. ഇന്‍ഷുറന്‍സ് ഉണ്ടെന്നതിന്റെ പേരില്‍ ‘പണമില്ലാ ചികില്‍സ’ ലഭിക്കില്ലെന്നും അസോസിയേഷന്‍ അറിയിച്ചു.
ഹ്രസ്വകാല വീസക്കാര്‍ക്ക് 50 ദിര്‍ഹം മുതല്‍ ഇന്‍ഷുറന്‍സ് ലഭിക്കും. എന്നാല്‍, ഇത് അത്യാഹിതങ്ങള്‍ക്ക് മാത്രമാണ് പരിഗണിക്കുക. യുഎഇയില്‍ താമസിക്കുന്ന പ്രവാസികള്‍ മാത്രമാണ് വിവിധ തരത്തിലുള്ള ഇന്‍ഷൂറന്‍സ് പാക്കേജുകളുടെ പരിധിയില്‍ വരിക. സന്ദര്‍ശകര്‍ക്ക് സൗജന്യ ചികില്‍സയ്ക്ക് ഉയര്‍ന്ന പാക്കേജുകള്‍ എടുക്കേണ്ടി വരും. ഒരു മാസത്തെ യാത്രയ്ക്ക് 600 ദിര്‍ഹം മുതലുള്ള ഉയര്‍ന്ന ഇന്‍ഷുറന്‍സാണുള്ളത്. പ്രായമായ മാതാപിതാക്കളെ രാജ്യത്തേക്ക് കൊണ്ടുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. വിട്ടുമാറാത്ത രോഗങ്ങളുമായി ഹ്രസ്വ വീസയില്‍ വരുന്നവര്‍ക്കു അടിയന്തര ഘട്ടങ്ങളിലെ ചികിത്സ മാത്രമാണ് ലഭിക്കുക. ഇക്കാര്യത്തില്‍ ആര്‍ക്കും പ്രത്യേക പരിഗണനയില്ല.
നിശ്ചിത വീസ കാലം കഴിഞ്ഞാല്‍ രാജ്യം വിടുന്നവരായതുകൊണ്ടാണ് ഹ്രസ്വ വീസക്കാര്‍ക്ക് ഇന്‍ഷൂറന്‍സിന് പരിധി നിശ്ചയിക്കുന്നത്. രക്തസമ്മര്‍ദം, പ്രമേഹം ചികിത്സകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ല. ഓരോ സന്ദര്‍ശനത്തിനും 40 ഡോളറെങ്കിലും ചികില്‍സാ ഫീസായി നല്‍കേണ്ടി വരും. മരുന്നിന്റെ ചെലവ് വേറെയും നല്‍കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
