ദോഹ: ഖത്തറില്‍ മനുഷ്യക്കടത്ത് പ്രതിരോധിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം ദേശീയ പദ്ധതി ആരംഭിച്ചു. മനുഷ്യക്കടത്തിന്റെ എല്ലാ രൂപങ്ങളെയും നേരിടുന്നതിനും ഇല്ലാതാക്കുന്നതിന് ഫലപ്രദമായ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സിവില്‍ സൊസൈറ്റി സംഘടനകളിലും ഏകീകരിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മനുഷ്യക്കടത്ത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുക, ഇരകളെ സംരക്ഷിക്കുക, ശക്തമായ ദേശീയ, പ്രാദേശിക, അന്തര്‍ദേശീയ സഹകരണത്തിന് അടിത്തറയിടുക എന്നിവയാണ് പ്രധാന ലക്ഷ്യം.
പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍, നിയമങ്ങള്‍ ശക്തിപ്പെടുത്തല്‍, ദേശീയ നയങ്ങള്‍, മനുഷ്യക്കടത്ത് തടയുന്നതിനും അനുബന്ധ ചൂഷണങ്ങള്‍ക്കെതിരെയും പോരാടുന്നതിനുമുള്ള പ്രായോഗിക തന്ത്രങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇരകളെ സംരക്ഷിക്കുക, അവര്‍ക്ക് പിന്തുണ നല്‍കുക തുടങ്ങിയവയായാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് കൂടുതല്‍ കര്‍ശനമായ ശിക്ഷകള്‍ ചുമത്തുന്നതിനൊപ്പം, കുറ്റവാളികള്‍ക്കെതിരെ സമഗ്രമായ അന്വേഷണവും പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികളും ഉണ്ടാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
