ദോഹ: ഖത്തറില്‍ വരുന്ന വാരാന്ത്യത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഗതാഗതത്തെ ബാധിക്കുന്ന രണ്ട് പ്രധാന റോഡുകള്‍ അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗല്‍) പ്രഖ്യാപിച്ചു. അല്‍ കോര്‍ണിഷില്‍ (സ്ട്രീറ്റ് 210) നിന്നുള്ള റോഡിലെ ഷാര്‍ഗ് ഇന്റര്‍സെക്ഷന്‍ അണ്ടര്‍പാസില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെടും. മാര്‍ച്ച് 20 വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് 22 ശനിയാഴ്ച വരെ പുലര്‍ച്ചെ 3 മുതല്‍ രാവിലെ 10 വരെയാണ് റോഡ് അടച്ചിടുക.
ദുഖാന്‍ റോഡില്‍ നിന്ന് സല്‍വ റോഡിലേക്ക് (മെസയിദ് ഇന്റര്‍ചേഞ്ച്) പോകുന്ന അല്‍ മജ്ദ് റോഡില്‍ പൂര്‍ണ്ണമായി ഗതാഗത നിരോധനം ഏര്‍പ്പെടുത്തും. മാര്‍ച്ച് 20 വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിക്ക് മുതല്‍ മാര്‍ച്ച് 23 ഞായറാഴ്ച രാവിലെ 6 മണി വരെ റോഡില്‍ ഗതാഗതം അനുവദിക്കില്ല. പതിവ് റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് റോഡുകള്‍ അടച്ചിടുന്നത്. ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ എല്ലാ റോഡ് ഉപയോക്താക്കളും ബദല്‍ വഴികള്‍ ഉപയോഗിക്കാന്‍ അഷ്ഗല്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
