ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയ്ല്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് കുട്ടികള്‍ക്കായി ഖുര്‍ആന്‍ പാരായണ മത്സരം സീസണ്‍ 2 സംഘടിപ്പിച്ചു. അല്‍ വുഖൈര്‍ എസ്ദാന്‍ സ്റ്റോറില്‍ രണ്ട് കാറ്റഗറിയിലായി നടന്ന മത്സരത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പഭോക്താക്കളുടെ താല്പര്യത്തിനനുസരിച്ചുള്ള ഇത്തരം മത്സരങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
