ദോഹ: ഖത്തറില്‍ കലാ-സാംസ്‌കാരിക രംഗത്തും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ 18 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന കോട്ടയം ഡിസ്ട്രിക്റ്റ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ (KODACA) ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ഡി റിങ് റോഡിലുള്ള റോയല്‍ ഗാര്‍ഡന്‍സില്‍ മാര്‍ച്ച് 13-ന് സംഘടിപ്പിച്ച ഇഫ്താറില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന പതിനഞ്ചിലധികം വനിതാ ഗാര്‍ഹിക തൊഴിലാളികളെ മുഖ്യാതിഥികളായി ആദരിച്ചു. ചടങ്ങില്‍ അവര്‍ക്ക് ഗിഫ്റ്റ് വൗച്ചറുകളും, ഭക്ഷ്യ കിറ്റുകളും സമ്മാനിക്കുകയും ഇഫ്താര്‍ വിരുന്നു നല്‍കി ആദരിക്കുകയും ചെയ്തു.
നാനൂറിലധികം പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഐഎസ്‌സി പ്രസിഡന്റ് ഇ.പി. അബ്ദുള്‍റഹ്‌മാന്‍, കെബിഎഫ് പ്രസിഡന്റ് അജി കുരിയാക്കോസ്, വിവിധ സംഘടനകളുടെ ഭാരവാഹികളും ഖത്തറിലെ പ്രമുഖ വ്യക്തികളും പങ്കെടുത്തു. കേരള ലോകസഭാ മെമ്പര്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ആശംസാ പ്രസംഗം നടത്തി.
പ്രസിഡന്റ് മുഹമ്മദ് സിയാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, കൊഡാക്ക പേട്രണും, ഐസിബിഎഫ് മാനേജിങ് കമ്മിറ്റി മെമ്പറുമായ റഷീദ് അഹമ്മദ്, ക്യുഎഫ്എം റേഡിയോ നെറ്റ്വര്‍ക്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുള്‍ റഹ്‌മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോര്‍ജ്ജ് ജോസഫ് (ജനറല്‍ സെക്രട്ടറി), ടിജു, അബ്ദുല്‍ കരീം,ടോണി, നിഷാദ്, മഞ്ജു മനോജ്, സിനില്‍ ജോര്‍ജ്ജ് , രഞ്ജു അനൂപ് , ജിറ്റോ, നീതു വിപിന്‍ റോയ് എന്നിവര്‍ സംഗമത്തിനു നേതൃത്വം നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
