കുറഞ്ഞ നിരക്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ്; തട്ടിപ്പില്‍ അതീവ ജാഗ്രത വേണം

insurance uae

അബുദാബി: യുഎഇയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍, ഇന്‍ഷുറന്‍സ് കമ്പനികളെ തീരുമാനിക്കുമ്പോള്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് എമിറേറ്റ്‌സ് യൂണിയന്‍ ഇന്‍ഷുറന്‍സ് മുന്നറിയിപ്പ് നല്‍കി. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കണം. ആരോഗ്യ ഇന്‍ഷുറന്‍സ് പാക്കേജുകള്‍ ലഭിച്ചാല്‍ രേഖകള്‍ സൂക്ഷ്മമായി പരിശോധിക്കണം. ഇടപാടുകാര്‍ ആവശ്യപ്പെട്ടത് പ്രകാരമുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ ഇന്‍ഷുറന്‍സ് രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.

കുറഞ്ഞ നിരക്കില്‍ പാക്കേജ് ലഭ്യമാക്കാമെന്ന് അവകാശപ്പെട്ട് ചില സേവനകേന്ദ്രങ്ങള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍, അവയില്‍ പലതും സേവനങ്ങള്‍ കൃത്യമായി നല്‍കാത്തവയാണെന്നും പണം മുടക്കിയാലും പ്രയോജനപ്പെടാന്‍ സാധ്യതയില്ലാത്ത ഇന്‍ഷുറന്‍സുകളാണെന്നും എമിറേറ്റ്‌സ് യൂണിയന്‍ ഇന്‍ഷുറന്‍സ് അറിയിച്ചു. 1,000 ദിര്‍ഹം മുതലുള്ള ഇന്‍ഷുറന്‍സ് പാക്കേജുകളുടെ പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണെന്നും തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.

നിക്ഷേപകര്‍, കുടുംബങ്ങള്‍, ഗോള്‍ഡന്‍ വീസക്കാര്‍ എന്നിങ്ങനെ എല്ലാ വിഭാഗം വീസ അപേക്ഷകര്‍ക്കുമായി ആകര്‍ഷകമായ ഓഫറും റമസാന്‍ ഓഫര്‍ ഉള്‍പ്പെടെ ചിലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഏജന്‍സികള്‍ എന്നിവ വഴിയല്ലാതെ അത്തരം സേവനകേന്ദ്രങ്ങള്‍ വഴി ഇന്‍ഷുറന്‍സ് എടുത്താല്‍ പലപ്പോഴും നിയമസാധുതയുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading