കുവൈത്തില്‍ തൊഴിലാളികള്‍ക്ക് എല്ലാ മാസവും ഏഴാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് മാന്‍പവര്‍ അതോറിറ്റി

kuwait2

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ കരാറുകളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് എല്ലാ മാസവും ഏഴാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് മാന്‍പവര്‍ അതോറിറ്റി. തൊഴിലാളികള്‍ക്ക് താമസ സൗകര്യം നല്‍കുന്ന കമ്പനികള്‍ പാലിക്കേണ്ട പ്രധാന ആവശ്യകതകളും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇതിനെക്കുറിച്ച് ബോധവല്‍ക്കരണ കാമ്പയിനും ആരംഭിച്ചു. തൊഴിലാളികളുടെ ശമ്പളം നിശ്ചിത തീയതി കഴിഞ്ഞ് ഏഴാം ദിവസത്തിനകം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നുവെന്ന് ഉറപ്പാക്കേണം. ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം തൊഴിലുടമകള്‍ക്ക് നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അതോറിറ്റി വ്യക്തമാക്കി.

200ലധികം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ യോഗ്യതയുള്ള നഴ്‌സിന്റെ മേല്‍നോട്ടത്തില്‍ ഒരു പ്രാഥമിക ശുശ്രൂഷാ മുറി ഉണ്ടായിരിക്കണം. തൊഴിലാളികളുടെ താമസസ്ഥലം ഉദ്ദേശിച്ച പ്രവര്‍ത്തനത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അതോറിറ്റി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ പരിസരത്ത് സൂക്ഷിക്കുകയാണെങ്കില്‍, ശരിയായ സംഭരണത്തിനായി കമ്പനികള്‍ എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. താമസക്കാരുടെ എണ്ണത്തിന് ആനുപാതികമായി തൊഴിലാളികളുടെ താമസസ്ഥലത്ത് മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയും അതോറിറ്റി ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഹൗസ് ഡ്രൈവർ വിസയ്ക്ക് സ്കിൽ ടെസ്റ്റ്‌ നിർബന്ധം

  • ഖത്തറിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎസ്

  • മക്കയിൽ ഹൂതി ആക്രമണം

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading