ദോഹ: ഖത്തറില്‍ 2024ലേക്കുള്ള നികുതി റിട്ടേണ്‍ അടയ്ക്കാനുള്ള സമയപരിധി നീട്ടിയതായി ജനറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു. 2024 ഡിസംബര്‍ 31 ന് വരെയുള്ള സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി നാല് മാസത്തേക്ക് നീട്ടിയതായി ജനറല്‍ ടാക്‌സ് അതോറിറ്റി പ്രഖ്യാപിച്ചു, അടുത്തിടെ പ്രഖ്യാപിച്ച 100% ഫിനാന്‍ഷ്യല്‍ പെനാല്‍റ്റി എക്‌സംപ്ഷന്‍ ( നികുതിയില്‍ ഇളവ്) ഇനിഷ്യേറ്റീവ് അനുസരിച്ചാണിത്.
ഇതോടെ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള ഏപ്രില്‍ 30 ന് പകരം 2025 ഓഗസ്റ്റ് 31 ആയിരിക്കും. നികുതിദായകര്‍ക്ക് അവരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും അവരുടെ നികുതി ബാധ്യതകള്‍ നിറവേറ്റാനും അധിക സമയം നല്‍കുക എന്നത് ലക്ഷ്യമിട്ടാണ് സമയപരിധി നീട്ടിയത്.
നികുതിദായകര്‍ ധരീബ ടാക്‌സ് പോര്‍ട്ടല്‍ വഴി ഡിജിറ്റലായി നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കണമെന്നും ജനറല്‍ ടാക്‌സ് അതോറിറ്റി അഭ്യര്‍ത്ഥിച്ചു. നികുതിദായകര്‍ക്ക് 16565 എന്ന നമ്പറിലോ ഇമെയില്‍ വഴിയോ കോള്‍ സെന്ററുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ പരിഹരിക്കാവുന്നതാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക–https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
