ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

1q 13

ദോഹ: ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ (QIPA) ഇഫ്താര്‍ മീറ്റ് 2025 സംഘടിപ്പിച്ചു. എല്ലാ വര്‍ഷവും റമദാന്‍ സമയത്ത് നോമ്പ് തുറക്കാനുള്ള ഇഫ്താര്‍ ബോക്‌സ്‌കളുമായി അസോസിയേഷന്‍ അംഗങ്ങള്‍ വേണ്ടപ്പെട്ടവരിലേക്ക് എത്തുന്നത് ഖത്തറിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് പരിചിതമാണ്. ഈ വര്‍ഷവും പതിവ് തെറ്റിക്കാതെ തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നും മാറ്റി വെച്ച സ്‌നേഹത്തില്‍ നിറച്ച വിഭവങ്ങളുമായി അബൂ നഖ്‌ലയില്‍ തൊഴിലാളികള്‍ നോമ്പ് തുറക്കുന്നതിന് വേണ്ടി ഒത്തുകൂടുന്ന ചെറിയ പള്ളിയില്‍ 850 ല്‍ പരം സഹോദരങ്ങള്‍ക്ക് നോമ്പ് തുറ വിഭവങ്ങള്‍ നല്‍കാനും അവരോടൊപ്പം നോമ്പ് തുറക്കാനും കഴിഞ്ഞു.

ജാതി,മത,രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിക്കുന്ന ക്യുഐപിഎ ഗ്രൂപ്പിന് റയ്യാന്‍ സോണിന്റെ സഹകരണത്തോടെ ഇഫ്താര്‍ മീറ്റ് ഏറ്റവും വേണ്ട രീതിയില്‍ ക്രമീകരിച്ചു നല്‍കുന്നതിന് നേതൃത്വം നല്‍കിയ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി(CIC Qatar ) ഓരോ അംഗങ്ങള്‍ക്കും കമ്മ്യൂണിറ്റിയുടെ കേന്ദ്ര വോളണ്ടിയര്‍ വിഭാഗം തലവന്‍ സിദ്ധീഖ് വേങ്ങരയ്ക്കും അസോസിയേഷന്‍ നന്ദി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading