കുവൈത്ത് സിറ്റി: കുവൈത്തില്‍ അല്‍ ഷഹാബ് അല്‍ ബഹ്രിയിലെ പള്ളിയില്‍ തീപിടുത്തം. ഇന്നലെ, മാര്‍ച്ച് എട്ടിന് രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. സാല്‍മിയയില്‍ നിന്നുള്ള അഗ്‌നി രക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് തീ പടരുന്നതും കൂടുതല്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നതും ഒഴിവായി.
പള്ളിയുടെ പരിസരത്തായി നിരവധി പേര്‍ താമസിക്കുന്നുണ്ടായിരുന്നു. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പ്രഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
