മസ്‌കത്ത്: ഒമാനില്‍ പുതിയ റീട്ടെയില്‍ മത്സ്യ സ്റ്റോറുകള്‍ക്കും സീഫുഡ് സ്റ്റോറുകള്‍ക്കും അനുമതി നല്‍കില്ല. മത്സ്യം, സമുദ്രോത്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്നതിനുള്ള ചില്ലറ വില്‍പ്പന അല്ലെങ്കില്‍ പ്രത്യേക സ്റ്റോറുകള്‍ക്കുള്ള ലൈസന്‍സുകള്‍ക്കുള്ള അപേക്ഷകള്‍ നല്‍കുന്നത് നിര്‍ത്തിയതായി കൃഷി, മത്സ്യബന്ധന – ജലവിഭവ മന്ത്രാലയം (MAFWR) തീരുമാനം പുറപ്പെടുവിച്ചു.
ലൈസന്‍സിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതിയുടെ അടുത്ത ദിവസം മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
