ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ‘മീറ്റ് ദി അംബാസഡര്‍’ പരിപാടി ഇന്ന്. ഫെബ്രുവരി 27, വ്യാഴാഴ്ച വൈകിട്ട് 3 മണി മുതല്‍ മീറ്റിംഗ് ആരംഭിക്കും. ദോഹയിലെ ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ നടക്കുന്ന ഓപ്പണ്‍ ഹൗസിന് ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ നേതൃത്വം നല്‍കും.
ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണി വരെ രജിസ്‌ട്രേഷന് അവസരമുണ്ട്. മൂന്ന് മണിമുതല്‍ അഞ്ച് മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 55097295 എന്ന നമ്പറില്‍ ബന്ധപ്പെടണം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ labour.doha@mea.gov.in എന്ന ഇമെയിലില്‍ അപേക്ഷകള്‍ അയക്കാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
