ദോഹ: ഖത്തറില്‍ ശക്തമായ കാറ്റ്. പുലര്‍ച്ചെ മുതല്‍ കാറ്റ് ശക്തമായ സാഹചര്യത്തില്‍ പിഎച്ച്‌സിസി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പിഎച്ച്‌സിസി അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് അധികൃതര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
- മരങ്ങള്‍, തൂണുകള്‍ എന്നിവയുടെ സമീപത്ത് നിന്ന് മാറിനില്‍ക്കുക. ശിഖരങ്ങള്‍ ശക്തമായ കാറ്റില്‍ ഉടിഞ്ഞ് ദേഹത്തേക്ക് വീഴാന്‍ സാധ്യതയുണ്ട്.
- ശക്തമായ കാറ്റില്‍ വീടിന് അകത്ത് തന്നെ തുടരുക. സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരുക.
- വാഹനമോടിക്കുന്നത് ഒഴിവാക്കുക ( ശക്തമായ കാറ്റ് വാഹനത്തിന്റെ ദിശ തെറ്റിക്കുകയും അപകടങ്ങള്‍ക്കും കാരണമാകും).
- മാസ്‌ക് ധരിക്കുക (കാറ്റില്‍ പൊടിഉയര്‍ന്നേക്കും).
- വാതിലുകളും ജനലുകള്‍ സുരക്ഷിതമാക്കുക. (ശക്തമായ കാറ്റില്‍ വേഗത്തില്‍ അടയാനും തുറക്കാനും സാധ്യതയുണ്ട്. കേടുപാടുകള്‍ ഉണ്ടാകാതിരിക്കാന്‍ വാതിലുകള്‍ സുരക്ഷിതമാക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
