ചെന്നൈ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഉത്തരേന്ത്യക്കാരിയായ യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഈജിപ്തിലേക്കു കടക്കാന്‍ ശ്രമിച്ച മലയാളി യുവാവ് വിമാനത്താവളത്തില്‍ പിടിയിലായി. മലപ്പുറം സ്വദേശി അഹമ്മദ് നിഷാം (25) ആണ് പിടിയിലായത്. ഹരിയാന പൊലീസും സൈബര്‍ ക്രൈം വിഭാഗവും നടത്തിയ നീക്കത്തിലൂടെ ഇയാള്‍ കുടുങ്ങിയത്. ഇമിഗ്രേഷന്‍ പരിശോധനയ്ക്കിടെ പ്രതിയെ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്ത് ഹരിയാനയിലേക്കു കൊണ്ടുപോയി.
മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച ശേഷം ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായാണ് പരാതി. ജനുവരി 31ന് ഹരിയാനയിലെ ഗുരുഗ്രാം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന്, ഗുരുഗ്രാം സൈബര്‍ ക്രൈംബ്രാഞ്ച് നിഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. അതോടെയാണ്, ദുബായ് വഴി ഈജിപ്തിലേക്കു കടക്കാന്‍ നിഷാം ശ്രമിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
