തിരുവനന്തപുരം: തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം. തിരുവനന്തപുരം വെഞ്ഞാറമൂടില്‍ യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി. സ്വന്തം വീട്ടില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ശേഷമാണ് ആദ്യ കൊലപാതകം നടത്തിയത്. പേരുമല സ്വദേശിയായ 23കാരന്‍ അഫാന്‍ ആണ് കൊലപാതകം നടത്തിയത്.
വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ അഫാന്റെ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാന്‍ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളേയും വെട്ടിക്കൊലപ്പെടുത്തിയത്. പതിമൂന്ന് വയസ്സുള്ള സ്വന്തം സഹോദരനേയും പ്രതി കൊലപ്പെടുത്തി.
സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൂടുതല്‍ പേരെ ആക്രമിച്ചിട്ടുണ്ടെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ആറുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രതി മാഴി നല്‍കിയത്. പ്രതിയുടെ മൊഴി ഉള്‍പ്പെടെ പോലീസ് പരിശോധിച്ചുവരുകയാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
