രണ്ട് മണിക്കൂറിനിടെ മൂന്നിടത്തായി അഞ്ച് കൊലപാതകം, വിദേശത്തെ സാമ്പത്തിക പ്രതിസന്ധിയെന്ന് വിവരം

murder

വെഞ്ഞാറമൂട്: തിരുവനന്തപുരത്തെ കൂട്ടക്കൊലപാതകം സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെയാണെന്ന് സംശയം. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പ്രതി മൊഴി നല്‍കിയതായാണ് വിവരം. പേരുമല സ്വദേശിയായ 23കാരനായ അഫാന്‍ കൊലയ്ക്ക് ശേഷം പോലീസില്‍ നേരിട്ട് കീഴടങ്ങുകയായിരുന്നു. വിദേശത്തെ ബിസിനസ് തകര്‍ന്ന വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി. നാട്ടില്‍ നിന്ന് ഉള്‍പ്പെടെ പലരില്‍ നിന്നായി വന്‍ തുക കടം വാങ്ങിയെന്നും യുവാവ് മൊഴി നല്‍കിയതായാണ് വിവരം.

പാങ്ങോട്, പേരുമല, കൂനന്‍വേങ്ങ എന്നിവിടങ്ങളിലാണ് കൊലപാതകം നടത്തിയത്. പതിമൂന്ന്കാരനായ സ്വന്തം സഹോദരന്‍ അഹ്‌സാന്‍, അച്ഛന്റെ അമ്മ സല്‍മാ ബീവി (88), പെണ്‍ സുഹൃത്ത് ഫര്‍ഷാന, അച്ഛന്റെ സഹോദരി ഷാഹിദ, ഭര്‍ത്താവ് ലത്തീഫ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അമ്മ ഷെമി ചികിത്സയിലാണ്. രണ്ട് മണിക്കൂറിനിടെ മൂന്നിടങ്ങളിലായി പ്രതി അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

വിഷം കഴിച്ച പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതി തന്നെയാണ് താന്‍ വിഷം കഴിച്ചതായി പോലീസിനോട് പറഞ്ഞത്. രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ പ്രതി വീട്ടിലേക്ക് കൊണ്ടുവന്നത്. പ്രതിയുടെ പിതാവ് വിദേശത്ത് ബിസിനസ് നടത്തുകായണ്. അടുത്തിടെ കുടുംബവുമായി യുവാവ് വിസിറ്റ് അവിടേക്ക് പോയിരുന്നുവെന്നും വിവരമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading