ഗ്രാന്‍ഡ് മാള്‍ ന്യൂ ഇയര്‍ മെഗാ പ്രമോഷന്റെ രണ്ടാം ഘട്ട വിജയികളെ തിരഞ്ഞെടുത്തു

grand

ദോഹ: ഖത്തറിലെ മുന്‍നിര റിട്ടെയില്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ന്യൂ ഇയര്‍ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് നടന്നു. ഗ്രാന്‍ഡ് ഏഷ്യന്‍ ടൗണ്‍ പരിസരത്തു നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്‍ 11 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, സിഇഒ ശരീഫ് ബിസി, അഡ്മിന്‍ മാനേജര്‍ നിതില്‍, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പി ആര്‍ മാനേജര്‍ സിദിഖ്, ബിഡിഎം നദീം പാഷ, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷംസീര്‍, AMM പ്രവീണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പത്ത് ഭാഗ്യശാലികള്‍ക്ക് 5,000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസും ഒരാള്‍ക്ക് Jetour X 50 കാറുമാണ് സമ്മാനമായി നല്‍കുന്നത്.

2025 ജനുവരി 4 മുതല്‍ മാര്‍ച്ച് 22 വരെയുള്ള കാലയളവിലാണ് മെഗാ പ്രമോഷന്‍ നടത്തുന്നത്. ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ എല്ലാ ഔട്ട്ലെറ്റുകളില്‍ നിന്നും 50 റിയാലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കളും സമ്മാനപദ്ധതിയില്‍ പങ്കാളികളായിരുന്നു. അവസാന ഘട്ട നറുക്കെടുപ്പ് മാര്‍ച്ച് 23 ന് നടക്കും.

മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading