മുന്നറിയിപ്പ്, ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യത

rain qatar 2

ദോഹ: ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ന്, ഫെബ്രുവരി 24, തിങ്കളാഴ്ച വൈകിട്ട് ആറ് മണി വരെ ശക്തമായ കാറ്റ് വീശിയേക്കും. പൊടിപടലങ്ങള്‍ക്കും സാധ്യതയുണ്ട്. കാലാവസ്ഥ ഭാഗീകമായി മേഘാവൃതവും ആയിരിക്കും. ചിലയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

താരതമ്യേന രാത്രിയില്‍ തണുപ്പ് കൂടുതലായിരിക്കും. ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 13KT മുതല്‍ 22KT വരെ വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ കാറ്റ് വീശും. ചിലസമയങ്ങളില്‍ 30KT വരെ വേഗതയില്‍ ആഞ്ഞടിക്കും. ദൃശ്യപരത 4-8 കി.മീറ്റര്‍ വരെ കുറവായിരിക്കും. ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading