ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികള്‍ക്കൊപ്പം ഗ്രാന്‍ഡ് മാള്‍ ; ഗ്രാന്‍ഡ് എക്‌സ്പ്രസ് അല്‍ അതിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു

grand2 1

ദോഹ: ഖത്തറിലെ റീട്ടെയില്‍ വ്യാപാര രംഗത്ത് കഴിഞ്ഞ 11 വര്‍ഷമായി ഉപഭോക്താക്കളുടെ വിശ്വാസം നേടി മുന്നേറുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഒന്‍പതാമത് ഔട്ട്‌ലെറ്റ്, ഗ്രാന്‍ഡ് എക്‌സ്പ്രസ് അല്‍ അതിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിറപ്പകിട്ടാര്‍ന്ന ആഘോഷങ്ങളോടെ, ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഗ്രാന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബൂബക്കര്‍, സീഷോര്‍ എംഡി എ പി ആസാദ്, സിഇഒ ശരീഫ് ബിസി, ജനറല്‍ മാനേജര്‍ അജിത് കുമാര്‍, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, ബിന്‍ യൂസഫ് ഗ്രൂപ്പ് സിഇഒ ഡേവിഡ്, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, മറ്റു മാനേജ്‌മെന്റങ്ങളും വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുത്തു. ആദ്യ വില്‍പ്പന കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഡോ.അബ്ദുല്‍ സമദ് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കലില്‍ നിന്നും ഏറ്റുവാങ്ങി.

പുതിയ ശാഖയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകവുമായ നിരവധി ഓഫറുകളും, പ്രമോഷനുകളും ഗ്രാന്‍ഡ് മാളില്‍ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് നൂതന സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനോടൊപ്പം ഗുണമേന്മയുള്ള എല്ലാ ഉല്‍പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഷോപ്പിങ് കേന്ദ്രമായാണ് ഗ്രാന്‍ഡ് എക്‌സ്പ്രസ് സജ്ജീകരിച്ചിരിക്കുന്നത്.

ഗ്രോസറി, ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്‌സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്‌വെയര്‍, ലൈഫ് സ്‌റ്റൈല്‍, ടെക്‌നോളജി, ഹൗസ്‌ഹോള്‍ഡ്, സ്‌പോര്‍ട്‌സ്, ടോയ്‌സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ മൊബൈല്‍, ടെലിവിഷന്‍, പെര്‍ഫ്യൂം തുടങ്ങി ഉപഭോക്താക്കളുടെ താല്പര്യത്തിനനുസരിച്ചുള്ള എല്ലാ ഉത്പന്നങ്ങളും ആകര്‍ഷകമായ നിരക്കില്‍ ഗ്രാന്‍ഡിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാണ്.

ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയ പ്രദേശത്തെ ഉപഭോക്താക്കളുടെ ഏറെ നാളത്തെ ആവശ്യത്തിനുള്ള പരിഹാരമെന്ന നിലയിലാണ് സാധാരണക്കാരുടെ ആവശ്യങ്ങള്‍ മനസിലാക്കി അല്‍ അതിയയില്‍ ഗ്രാന്‍ഡ് എക്‌സ്പ്രസ് ഷോറൂം തുറന്നതെന്ന് സിഇഒ ശരീഫ് ബി സി പറഞ്ഞു. ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ഉപഭോക്തൃ ശീലങ്ങള്‍ മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് കൂടുതല്‍ ശാഖകള്‍ തുറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡസ്ട്രിയല്‍ ഏരിയ ബിര്‍ക്കത് അല്‍ അവാമിറില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് പുറമെ, ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ഗ്രാന്‍ഡിന്റെ പുതിയ ഷോറൂമുകളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു. ഇതുവരെയുള്ള പ്രവര്‍ത്തനാനുഭവങ്ങളും ഉപഭോക്താക്കളുടെ അഭിരുചികളും പരിഗണിച്ച്, ഖത്തറിലുടനീളം ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ കൂടുതല്‍ ഔട്‌ലറ്റുകള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading