ദോഹ: ഖത്തറിലെ സീ കേവ്‌സ് വാട്ടര്‍പാര്‍ക്ക് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വീണ്ടും തുറന്നു. സന്ദര്‍ശകര്‍ക്കായി ആവേശകരമായ റൈഡുകള്‍, വാട്ടര്‍ അട്രാക്ഷന്‍സ്, ആകര്‍ഷണങ്ങള്‍, നോണ്‍-സ്റ്റോപ്പ് അഡ്വെന്‍ച്വറും ഒരുക്കിയിട്ടുണ്ട്. പാര്‍ക്ക് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ബൈ 2, ഗെറ്റ് 2 (രണ്ട് ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ രണ്ട് ടിക്കറ്റുകള്‍ സൗജന്യം) ടിക്കറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്.
സന്ദര്‍ശകര്‍ക്ക് വര്‍ഷം മുഴുവനും ഏത് ദിവസവത്തേക്കും ഈ ഓഫറില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവും. സ്‌പെഷ്യല്‍ റീ ഓപ്പണിംഗ് ഓഫര്‍; സീ കേവ്‌സ് വാട്ടര്‍പാര്‍ക്ക് പ്രവേശനത്തില്‍ രണ്ട് ടിക്കറ്റുകള്‍ക്ക്, 2 ടിക്കറ്റുകള്‍ സൗജന്യം; മുതിര്‍ന്നവര്‍ക്കുള്ള ടിക്കറ്റ്: QR 250, ജൂനിയര്‍ ടിക്കറ്റ്: QR195 നിരക്കുകള്‍. 2025 ഫെബ്രുവരി 28 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്കാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമുള്ളത്.
പ്രവൃത്തി ദിവസങ്ങളില്‍ (ഞായര്‍ – ബുധന്‍): 12pm – 5pm വരേയും വാരാന്ത്യങ്ങളില്‍ (വ്യാഴം – ശനി): 10am – 5pm വരേയും പാര്‍ക്ക് തുറന്നിരിക്കും. അതേസമയം തിങ്കളാഴ്ചകളില്‍ അവധിയായിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
