ഹജ്ജ് കമ്പനികളുടെ പാക്കേജ് നിരക്കുകള്‍ ഗഡുക്കളായി അടയ്ക്കാന്‍ അനുമതി

hajj 1

മക്ക: സൗദി അറേബ്യയ്ക്ക് അകത്തുനിന്നുള്ള ഹജ് സര്‍വീസ് കമ്പനികളുടെ ഹജ് പാക്കേജ് നിരക്കുകള്‍ മൂന്നു ഗഡുക്കളായി അടയ്ക്കാമെന്ന് ഹജ് തീര്‍ഥാടകര്‍ക്ക് ഹജ്, ഉംറ മന്ത്രാലയം. പാക്കേജ് നിരക്ക് മുഴുവനായും ഒറ്റതവണ അടയ്ക്കാനും സാധിക്കും. ബുക്കിങ് നടത്തി 72 മണിക്കൂറിനകം പാക്കേജ് നിരക്കിന്റെ 20 ശതമാനം ആദ്യ ഗഡുവായി അടയ്ക്കണം. രണ്ടാം ഗഡുവായ 40 ശതമാനം റമസാന്‍ 20 വരെ അടയ്ക്കാവുന്നതാണ്. മൂന്നാം ഗഡുവായ 40 ശതമാനം തുക ശവ്വാല്‍ 20 വരെയും അടയ്ക്കാവുന്നതാണ്. ഓരോ ഗഡു അടയ്ക്കുമ്പോഴും പ്രത്യേക ഇന്‍വോയ്സ് നല്‍കും. മെനിഞ്ചൈറ്റിസ്, സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്സീനുകള്‍ ആഭ്യന്തര തീര്‍ഥാടകര്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഗള്‍ഫ് പൗരന്മാര്‍ക്കും വിസിറ്റ് വീസകളില്‍ സൗദിയിലെത്തുന്ന വിദേശികള്‍ക്കും ആഭ്യന്തര ഹജ് തീര്‍ഥാടകരുടെ റജിസ്‌ട്രേഷനുള്ള പ്ലാറ്റ്‌ഫോം വഴി ഹജിന് ബുക്ക് ചെയ്യാന്‍ കഴിയില്ല. ഹജിന് ബുക്ക് ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 15 വയസ്സാണ്. പ്രായം ഹിജ്‌റ കലണ്ടറിലാണ് കണക്കാക്കുക. കൂടിയ പ്രായത്തിന് പരിധിയില്ല. തിരിച്ചറിയല്‍ കാര്‍ഡുള്ള സൗദി പൗരന്മാര്‍ക്കും നിയമാനുസൃത ഇഖാമയുള്ള വിദേശികള്‍ക്കും മാത്രമായി ഈ പ്ലാറ്റ്‌ഫോം വഴിയുള്ള ഹജ് ബുക്കിങ് പരിമിതപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഹജ് കര്‍മം നിര്‍വഹിക്കാത്തവര്‍ക്ക് ഹജ് റജിസ്‌ട്രേഷനില്‍ മുന്‍ഗണന ലഭിക്കും. സ്ത്രീകളെ അനുഗമിക്കുന്ന അടുത്ത ബന്ധുക്കളെ (മഹ്‌റം) ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളെ ഒപ്പം കൂട്ടാന്‍ തീര്‍ഥാടകരെ അനുവദിക്കില്ല.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading