നെടുമ്പാശേരി: സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റദ്ദാക്കി. തിങ്കളാഴ്ച രാത്രി 11.20ന് ഇവിടെ നിന്ന് പുറപ്പെടേണ്ട സ്പൈസ് ജെറ്റിന്റെ ദുബായ് വിമാനമാണ് റദ്ദാക്കിയത്. വിമാനം എപ്പോൾ പുറപ്പെടുമെന്നു യാത്രക്കാർക്കു വിവരം നൽകാതിരുന്നതിനെ തുടർന്ന് യാത്രക്കാർ ബഹളമുണ്ടാക്കി. 173 യാത്രക്കാരാണ് വിമാനത്തിൽ പോകാനുണ്ടായിരുന്നത്.
തകരാർ പരിഹരിക്കാൻ വൈകിയതിനെ തുടർന്ന് ഇന്നലെ രാവിലെ യാത്രക്കാരെ ഹോട്ടലുകളിലേക്കു മാറ്റി. രാത്രി ഈ യാത്രക്കാരുമായി വിമാനം ദുബായിലേക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലത്തെ അലയൻസ് എയറിന്റെ അഗത്തിയിൽ നിന്നുള്ള വിമാനവും സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
