ഡല്‍ഹി: അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ സൗജന്യ ചെക്ക് ഇന്‍ ബാഗേജ് അനുവദിച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. ഖത്തര്‍, യുഎഇ അടക്കം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഇനി മുതല്‍ 30 കിലോ ചെക്ക്ഇന്‍ ബാഗേജും 7 കിലോ ഹാന്‍ഡ് ബാഗേജും കൊണ്ടുപോകാം. എല്ലാ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കും സിംഗപ്പൂരിലേക്കും ഇതേ അളവില്‍ ബാഗേജ് കൊണ്ടുപോകാമെന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അറിയിച്ചു.
ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കായി എക്‌സ്പ്രസ് ലൈറ്റ് എന്ന പേരില്‍ കുറഞ്ഞ നിരക്കില്‍ പുതിയ ടിക്കറ്റും അവതരിപ്പിച്ചിട്ടുണ്ട്. എക്‌സ്പ്രസ് ലൈറ്റ് ടിക്കറ്റുകാര്‍ക്ക് 3 കിലോ സൗജന്യ ഹാന്‍ഡ് ബാഗേജ് കയ്യില്‍ കരുതാം. ലൈറ്റ് ടിക്കറ്റ് എടുത്തശേഷം പിന്നീട് ബാഗേജ് കൂട്ടാനും അവസരമുണ്ട്. രാജ്യാന്തര യാത്രക്കാര്‍ക്കു കൂടുതല്‍ പണം നല്‍കി 20 കിലോ വരെ അധിക ചെക്ക്ഇന്‍ ബാഗേജും എടുക്കാം.
ബിസിനസ് ക്ലാസിനു സമാനമായ എക്‌സ്പ്രസ് ബിസ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 40 കിലോ വരെ ചെക്ക്ഇന്‍ ബാഗേജ് അനുവദിക്കും. ബിസ് ടിക്കറ്റുകളില്‍ റിക്ലൈനര്‍ സീറ്റ്, കാലുവയ്ക്കാന്‍ കൂടുതലിടം, ചെക്ക്ഇന്‍ ബാഗേജില്‍ മുന്‍ഗണന, ഭക്ഷണം എന്നിവയും ലഭിക്കും. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് 10 കിലോ സൗജന്യ ബാഗേജ് സൗകര്യവും അധികമായി ലഭിക്കും. കുഞ്ഞിനും മുതിര്‍ന്നയാള്‍ക്കും കൂടി ഹാന്‍ഡ് ബാഗേജ് ഉള്‍പ്പെടെ 47 കിലോ വരെ കൊണ്ടുപോകാം.
സംഗീത ഉപകരണങ്ങള്‍ സൗജന്യമായി കയ്യില്‍ കരുതാം. വലുപ്പം 563623 സെന്റിമീറ്ററില്‍ അധികമാകരുതെന്നു മാത്രം. വലിയ സംഗീത ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ അധികമായി ഒരു സീറ്റ് കൂടി ബുക്ക് ചെയ്യണം. എന്നാല്‍, ഉപകരണത്തിന്റെ ഭാരം പരമാവധി 75 കിലോ ആയിരിക്കണം. പണം നല്‍കി പ്രത്യേകമായി ചെക്ക് ഇന്‍ ചെയ്തും ഉപകരണം കൊണ്ടുപോകാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
