കർണാടക: കർണാടകയിൽ ഒരാൾക്ക് കൂടി എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു. 3 മാസം പ്രായമുളള പെൺകുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് ഇതുവരെ 2 എച്ച്എംപിവി കേസുകളാണ് രജിസ്റ്റർ ചെയ്തത്. യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 3 നാണ് ആൺകുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. പെൺകുഞ്ഞിന് ഇന്നും രോഗബാധയുണ്ടായതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സ്ഥിരീകരിച്ചു. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബ്രോങ്കോപ്നിമോണിയയുടെ ചരിത്രത്തോടെ ബാംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് 3 മാസം പ്രായമുള്ള പെൺകുഞ്ഞിന് എച്ച്എംപിവി രോഗം സ്ഥിരീകരിച്ചത്. കുഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു.
8 മാസം പ്രായമുള്ള ആൺകുഞ്ഞിന് 2025 ജനുവരി 3-ന് ബ്രോങ്കോപ്നിമോണിയയുടെ ചരിത്രത്തോടെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം എച്ച് എംപിവി പോസിറ്റീവ് ആയി. കുഞ്ഞ് ഇപ്പോൾ സുഖം പ്രാപിക്കുന്നു. അതേസമയം രണ്ടു കുട്ടികൾക്കും രാജ്യാന്തര യാത്ര പശ്ചാത്തലം ഇല്ല.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
