ദോഹ : ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് മെഗാ പ്രൊമോഷൻ ആരംഭിച്ചു. ജനുവരി 4 മുതൽ മാർച്ച് 22 വരെ നീണ്ടു നിൽക്കുന്ന മെഗാ പ്രൊമോഷനിൽ 50 റിയലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം.
30 പേർക്ക് 1,50,000 റിയാലിന്റെ ക്യാഷ് പ്രൈസും 3 പേർക്ക് JETOUR X50 കാറുകളുമാണ് സമ്മാനം. ഇത്തവണത്തെ മെഗാ പ്രൊമോഷനിൽ 33 ഭാഗ്യശാലികൾക്കാണ് സമ്മാനങ്ങൾ ലഭിക്കുക. മൂന്ന് ഘട്ടങ്ങളിലായുള്ള നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ തെരെഞ്ഞെടുക്കും.
ആദ്യ ഘട്ട നറുക്കെടുപ്പ് 2025 ജനുവരി 26 നും, രണ്ടാം ഘട്ടം ഫെബ്രുവരി 23 നും, അവസാന ഘട്ട നറുക്കെടുപ്പ് മാർച്ച് 23 നും നടക്കും. എല്ലാ മൂന്നു മാസക്കാലയളവിലും നടത്തി വരുന്ന മെഗാ പ്രൊമോഷനുകളിലൂടെ കാറുകളും, ഗോൾഡ് ബാറുകളും, ക്യാഷ് പ്രൈസുകളും നൽകി നിരവധി വിജയികളെ സൃഷ്ടിക്കാൻ ഗ്രാൻഡ് മാളിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കെയ്ൻസ്, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, പ്ലാസ മാൾ (ഷോപ്പുകൾ 91 & 170), ഉം ഗാർൺ, അസീസിയ, എസ്ദാൻ മാൾ,വുകെയർ എന്നിവയുൾപ്പെടെ എല്ലാ ഗ്രാൻഡ് മാൾ ഔട്ട്‌ലെറ്റുകളിലും പ്രൊമോഷൻ ലഭ്യമാണ്.
കഴിഞ്ഞ മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും പ്രൊമോഷന്റെ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
