ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്കനിർമ്മാണശാലയിൽ തീപിടുത്തം. പൊട്ടിത്തറിയിൽ ആറ് പേർ മരിച്ചു. വിരുദുനഗറിൽ ബൊമ്മൈപുരം ഗ്രാമത്തിലാണ് അപകടമുണ്ടായത്. സായിനാഥ് പടക്കനിർമ്മാണശാല എന്ന പേരിൽ ബാലാജി എന്ന വ്യക്തി നടത്തുന്ന പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. പല നിലകളിലായി 35 മുറികളും 80 തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്.
ജോലി ചെയ്യുന്നതിനിടയിൽ രാവിലെയാണ് പൊട്ടിത്തറി ഉണ്ടായത്. നാല് മുറികൾ പൂർണമായും നശിച്ചു. ആറ് മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. അതേസമയം എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന കാര്യത്തിൽ സ്ഥിരീകരണമെത്തിയിട്ടില്ല.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
