ആലപ്പുഴ: കഞ്ചാവ് വലിച്ചുകൊണ്ടിരിക്കെ യു പ്രതിഭ എംഎല്‍എയുടെ മകനും സംഘവും എക്‌സൈസ് പിടിയില്‍. കനിവ് (21) ആണ് കുട്ടനാട് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇവരില്‍ നിന്ന് 90 ഗ്രാം കഞ്ചാവും കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. തകഴി പാലത്തിനടിയില്‍ നിന്നാണ് പിടികൂടിയത്.
അതേസമയം എംഎല്‍എയുടെ മകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസെടുത്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടതായും എക്‌സൈസ് അറിയിച്ചതായാണ് വിവരം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
